പുതിയ സവിശേഷതകളുമായി ആൻഡ്രോയ്ഡ് 11

SEPTEMBER 15, 2020, 3:22 PM

നിരവധി സവിശേഷതകളുമായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് 11 എത്തി. സ്വകാര്യതയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പുതിയ പതിപ്പ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലാണ് കിട്ടിത്തുടങ്ങിയത്. വൈകാതെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷണത്തിനുള്ള പുതിയ ടൂളുകള്‍ കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു. രഹസ്യആപ്പുകളെ തടയാനുള്ള പുതിയ സംവിധാനമാണ് ഇതില്‍ പ്രധാനം. സംഭാഷണം,കണ്ടന്റ്ക്യാപ്ച്ചര്‍, പ്രഡിക്റ്റീവ് ടൂള്‍, ഏസസ്ബിലിറ്റി,ഡ്രൈവ് കണ്‍ട്രോള്‍, സ്വകാര്യതയും സുരക്ഷയും എന്നീവിഭാഗങ്ങളിലാണ് അപ്ഡേഷന്‍.

വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എടുക്കുന്നതിനും അയക്കുന്നതിനും ഇനി ഓരോ തവണയും അനുമതി നല്‍കേണ്ടിവരും. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രമാണ് അനുമതി ആവശ്യം. ഫോണിനകത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യആപ്പ് പ്രവര്‍ത്തനം ഇതു വഴി തടയാനാവും. തേഡ്പാര്‍ട്ടി ആപ്പുവഴി ലൊക്കേഷന്‍ ചോരുന്നതും തടയാന്‍ സഹായിക്കും

മൊബൈല്‍ ഉപയോഗിച്ച് ടിവി, എസി,കാര്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നത് നിലവില്‍ തേഡ്പാര്‍ട്ടി ആപ്പുകള്‍ വഴിയാണ്. പുതിയ വേര്‍ഷനില്‍ ഇതിനുള്ള സൗകര്യം ആന്‍ഡ്രോയിഡ് തന്നെ നല്‍കുന്നുണ്ട്. ഇതിനായി പവര്‍ ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ തെളിയുമെന്നാണ് ഗൂഗിള്‍ ഉറപ്പ് നൽകുന്നത്.

vachakam
vachakam
vachakam

നിലവില്‍ ഫേസ്ബുക്ക് മെസെഞ്ചറില്‍ മാത്രം ലഭ്യമായ സൗകര്യമാണ് ചാറ്റ് ബബിള്‍സ്. ഇനി ചാറ്റിലും ബബിള്‍സ് ലഭിക്കും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശത്തിന്റെ സൂചന സ്‌ക്രീനില്‍ ലഭിക്കുന്നു. ആവശ്യാനുസരണം സ്‌ക്രീനില്‍ നീക്കാന്‍ കഴിയുന്നതാണ്.

കമ്മ്യൂണിക്കേഷന്‍ നോട്ടിഫിക്കേഷന്‍ സംഭാഷണ നോട്ടിഫിക്കഷന്‍ എന്നിവ വന്നാൽ വായിച്ചില്ലെങ്കില്‍ പിന്നീട് ലഭിക്കാന്‍ പ്രയാസമാണ്. പുതിയ വേര്‍ഷനില്‍ കോര്‍ണവര്‍സേഷന്‍ നോട്ടിഫിക്കന്‍ എന്ന സംവിധാനം വഴി ഇവ വീണ്ടും ലഭിക്കുന്നതാണ്. നോട്ടിഫിക്കേഷന്‍ സ്വിപ്പ് ചെയ്തു കളഞ്ഞാലും ഇത് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാവും.

നിലവില്‍ തേഡ്പാര്‍ട്ടി സേവനത്തിലുടെ ലഭ്യമായിരുന്ന സക്രീന്‍ റെക്കോഡിംഗ് ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും. ഇത് എത്രത്തോളം കാര്യക്ഷമമായിരിക്കുമെന്ന് കാത്തിരിക്കേണ്ടതുണ്ട്.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam